കാസര്‍കോട് (www.evisionnews.co): കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ വീണ്ടും ഉച്ചഭക്ഷണവുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്. ഒരേസമയത്ത് തന്നെ പരവനടുക്കം, ഉദയഗിരി, വിദ്യാനഗര്‍ പ്രീമെട്രിക് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലാണ് ഉച്ചഭക്ഷണം നല്‍കിയത്.
ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ പരവനടുക്കത്തും ചന്ദ്രഗിരി ലയണ്‍സ് ക്ലബ് വനിതാ വിംഗായ ലയണ്‍സ്് ക്ലബ് ഉദയഗിരിയിലും വിതരണം നടത്തി. ലയണ്‍സ് ക്ലബ് പ്രസിഡണ്ട് റൂബി കെ. മഹ്മൂദ് ഭക്ഷണക്കിറ്റുകള്‍ അധികൃതര്‍ക്ക് കൈമാറി. ട്രഷറര്‍ ഷബാന ഷാഫി, ഷിഫാനി മുജീബ്, ഹലീമ സഫ്രീന, ഫൗസിയ ഇര്‍ഷാദ്, സറീന ഹാരിഫ്, സുബൈദ അഷ്‌റഫ് സംബന്ധിച്ചു.
വിദ്യാനഗര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ ലിയോ ക്ലബ്ബ് പ്രസിഡണ്ട് ഷമാന്‍ ഷാഫി, സെക്രട്ടറി ഹഫ്‌സ ലിയാന കാപ്പില്‍, ട്രഷറര്‍ ഫാത്തിമ നിബ, ഹാഫിസ് അഹമ്മദ്, നിദാ പര്‍വീന്‍, ഫാത്തിമ സുഷിന്‍, അമല്‍ മുഹമ്മദ് ഹാരിഫ്, അബ്ദുല്‍ ഖാദര്‍ ഷാന്‍ സംബന്ധിച്ചു. കഴിഞ്ഞ പെരുന്നാളിന് ഉദയഗിരി, പരവനടുക്കം കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ്് സെന്ററുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നു.
Post a Comment
0 Comments