കാസര്‍കോട് (www.evisionnews.co): കോവിഡ് കാരണം ദുരിതമനുവഭവിക്കുന്ന നെല്ലിക്കുന്ന് ചേരങ്കൈ തീരദേശ മേഖലയിലുള്ള കുടുംബങ്ങള്‍ക്ക് ദുബൈ കെഎംസിസി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി കിറ്റുകള്‍ കൈമാറി. ആദ്യഘട്ടത്തില്‍ നൂറു കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റുകള്‍ മുസ്ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ഖാലിദ് പച്ചക്കാട് തീരദേശ മേഖല സഹായ കമ്മിറ്റിയുടെ രക്ഷാധികാരി കൂടിയായ സ്ഥലം എംഎല്‍എ എന്‍എ നെല്ലിക്കുന്നിന് കൈമാറി.
ചടങ്ങില്‍ മുനിസിപ്പല്‍ കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗഫൂര്‍ ഊദ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം സെക്രട്ടറി ശാഫി കെഎംസിസി സീനിയര്‍ നേതാവ് ഹസൈനാര്‍ തോട്ടുംഭാഗം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ദുബൈ കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് സലീം ചേരങ്കൈ മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ മിസ്‌രിയ ഹമീദ് കൗണ്‍സിലര്‍മാരായ സിയാന ഹനീഫ്, ഹാജിറ മുഹമ്മദ് കുഞ്ഞി, രഹന മുന്‍ കൗണ്‍സിലര്‍ ജി. നാരായണന്‍, ഹെല്‍ത്ത് ഓഫീസര്‍ ദാമോദരന്‍, സഹീര്‍ ആസിഫ്, അജ്മല്‍ തളങ്കര, ഹസന്‍ കുട്ടി പതിക്കുന്നില്‍, ഹനീഫ് ചേരങ്കൈ, ബഷീര്‍ ചേരങ്കൈ, മുഹമ്മദ് ഖാസിയാറകം, മുസമ്മില്‍ എസ്.കെ, മുഷ്താഖ് ചേരങ്കൈ, മുസമ്മില്‍ ടിഎച്ച് സംബന്ധിച്ചു.
Post a Comment
0 Comments