കാസര്‍കോട് (www.evisionnews.co): 2002ലെ സിബിഎസ്ഇ പത്താംതരം പരീക്ഷയില്‍ ഇന്ത്യയില്‍ ഒന്നാംറാങ്ക് നേടി കാസര്‍കോടിന് അഭിമാനമായ ഡോ എംകെ അനൂപ് അണങ്കൂരിലെ അഗ്രികള്‍ച്ചറല്‍ റിട്ട ജോ ഡയറക്ടര്‍ എം ഭാസ്‌കരന്റെയും ശശികലയുടെയും മകനാണ്. രക്താര്‍ബുദത്തെ തുടര്‍ന്ന് ഒന്നരവര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മുംബൈ കാര്‍ദോവിലെ കാന്‍സര്‍ സെന്ററിലായിരുന്നു അന്ത്യം.
സിബിഎസ്ഇയില്‍ ഒന്നാംറാങ്ക് നേടുന്ന ആദ്യമലയാളിയായിരുന്നു അനൂപ്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സേവനം ചെയ്യുന്നതിനിടയിലാണ് രക്താര്‍ബുദ ബാധിതനായത്. ഭാര്യ തൃശൂര്‍ സ്വദേശിനി ഇഷ. സഹോദരന്‍ അനീഷ്.

Post a Comment
0 Comments