അബൂദാബി (www.evisionnews.co): അബൂദാബി ഉദുമ പഞ്ചായത്ത് കെഎംസിസി കമ്മിറ്റി കോവിഡ് കാലത്ത് അബൂദാബിയിലും പരിസര പ്രദേശങ്ങളിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തിയ ജില്ലാ സെക്രട്ടറി അനീസ് മാങ്ങാടിന് പഞ്ചായത്ത് കമ്മിറ്റി ഏര്‍പ്പെടുത്തിയ ഉപഹാരം സീനിയര്‍ നേതാവ് ഷാഫി ആലൂര്‍ നല്‍കി അനുമോദിച്ചു. കോവിഡ് കാലത്ത് നല്ല പ്രവര്‍ത്തനം നടത്തിയ ഹനീഫ മീത്തല്‍ മാങ്ങാട്, നൗഷാദ് മിഹ്‌റാജ്, സമീര്‍ കോട്ടിക്കുളം, ആബിദ് നാലാം വാതുക്കല്‍, റഊഫ് ഉദുമ എന്നിവരെ യോഗം അഭിനന്ദിച്ചു.
യോഗം ആബിദ് നാലാംവാതുക്കലിന്റെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട് ഉദ്ഘാടനം ചെയ്തു. ഹനീഫ മീത്തല്‍ മാങ്ങാട്, ഷാഫി ആലൂര്‍, ഹനീഫ മുക്കുനോത്ത്, അസീസ് കാപ്പില്‍, സാജിദ് മിഹ്‌റാജ്, സാദാത്ത് മുക്കുന്നോത്ത്, ഷാഫി തിരുവക്കോളി, സൈഫുദ്ദീന്‍ വെടിക്കുന്ന് പ്രസംഗിച്ചു. റഊഫ് ഉദുമ സ്വാഗതവും അസീസ് അരമങ്ങാനം നന്ദിയും പറഞ്ഞു.
Post a Comment
0 Comments