Type Here to Get Search Results !

Bottom Ad

തെരഞ്ഞെടുപ്പ് ഒന്നാക്കാന്‍ ഒറ്റ വോട്ടര്‍ പട്ടിക നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍


ദേശീയം (www.evisionnews.co): രാജ്യത്ത് തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുകയെന്ന് ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പെന്ന ആശയവുമായി ബന്ധപ്പെട്ട് ഒറ്റ വോട്ടര്‍പട്ടിക നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് മുന്നോട്ടുവെച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടും. 
ലോക്‌സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്ക് ബാധകമാക്കാനാണ് ആലോചന. ഒറ്റ വോട്ടര്‍ പട്ടിക എന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്.
ഇതു സംബന്ധിച്ച നീക്കങ്ങള്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, ലെജിസ്ലേറ്റീവ് സെക്രട്ടറി ജി നാരായണ രാജു, പഞ്ചായത്തിരാജ് സെക്രട്ടറി സുനില്‍ കുമാര്‍, സെക്രട്ടറി ജനറല്‍ ഉമേഷ് സിന്‍ഹ തുടങ്ങിയവരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad