ഉദുമ (www.evisionnews.co): പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ച് മരിച്ച മത്സ്യത്തൊഴിലാളിയുടെ പരിശോധനാ ഫലം പോസിറ്റീവ്. ഉദുമ തൃക്കണ്ണാട് ഹോട്ടല്‍ വളപ്പില്‍ മാധവി നിവാസിലെ ബി രമേശനാ(47)ണ് മരിച്ചത്. ന്യൂമോണിയയും ഛര്‍ദ്ദിയും ബാധിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെയും ഉദുമയിലേയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചയാണ് മരണം സംഭവിച്ചത്. കഴിഞ്ഞദിവസം ഉദുമയില്‍വച്ച് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായിരുന്നു. എന്നാല്‍ മരണശേഷം നടത്തിയ പരിശോധനയില്‍ പോസിറ്റീവ് കണ്ടെത്തുകയായിരുന്നു. വിശദമായ പരിശോധനക്ക് സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. രമേശന്റെ അടുത്ത ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കാരം നടത്തി. പരേതരായ ബാലകൃഷ്ണന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: സുധ. മക്കള്‍: റിജു, കവിത(ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: രവി, രമണി, രാധ, രജനി, രമ.
Post a Comment
0 Comments