കേരളം (www.evisionnews.co): കേരളത്തില്‍ അടുത്ത് മൂന്നുദിവസം മദ്യവില്‍പ്പന ഉണ്ടാകില്ല. സംസ്ഥാനത്ത് തിരുവോണ ദിവസം അടക്കം അടുത്ത മൂന്ന് ദിവസം മദ്യവില്‍പ്പന ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിച്ചു. സാധാരണ ആഘോഷ നാളുകളില്‍ മദ്യവില്‍പ്പന ശാലകള്‍ക്ക് നല്‍കാറുള്ള ഇളവാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. ബാറുകളും ബിവറേജ് ഔട്ട്‌ലെറ്റുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും അടക്കം എല്ലാം അടഞ്ഞുകിടക്കും.
ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്ക് നേരത്തെ തന്നെ തിരുവോണ ദിവസം അവധി നല്‍കിയിരുന്നു. അതേസമയം ബെവ്ക്യൂ ആപ്പ് വഴി ആളുകള്‍ക്ക് മദ്യം വാങ്ങാം. പിന്‍ കോഡ് മാറ്റുന്നതിനും സാധിക്കും. ഓണം കണക്കിലെടുത്ത് എക്സൈസ് വകുപ്പ് സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.
Post a Comment
0 Comments