കാസര്‍കോട് (www.evisionnews.co): എസ്‌കെഎസ്എസ്എഫ് നേതാവ് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ ഒന്നാം ആണ്ടിനോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി യൂട്യൂബ് ചാനല്‍ വഴി അനുസ്മരണവും പ്രാര്‍ത്ഥനയും സംഘടിപ്പിച്ചു. എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് സുഹൈര്‍ അസ്ഹരി പള്ളങ്കോട് അധ്യക്ഷത വഹിച്ചു.
സമസ്ത ജില്ലാ പ്രസിഡന്റ് താഖാ അഹമ്മദ് മൗലവി അല്‍അസ്ഹരി, എംഎസ് തങ്ങള്‍ മദനി, സയ്യിദ് ഹാദി തങ്ങള്‍, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മുണ്ടുപാറ, അബ്ദുസലാം ദാരിമി ആലംപാടി, ചെങ്കള അബ്ദുള്ള ഫൈസി, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, ഖലീല്‍ ഹുദവി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, അബൂബക്കര്‍ സാലൂദ് നിസാമി, അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍, ഹാരിസ് ദാരിമി ബെദിര, കെഎല്‍ അബ്ദുല്‍ ഖാദര്‍ ഖാസിമി, മുഷ്താഖ് ദാരിമി, കജ മുഹമ്മദ് ഫൈസി, ഇസ്മായീല്‍ അസ്ഹരി ബാളിയൂര്‍, യൂനുസ് ഫൈസി കാക്കടവ്, കരീം ഫൈസി മുക്കൂട്, ഇസ്മായില്‍ അഞ്ചില്ലത്ത്, സുബൈര്‍ മാങ്ങാട്, കെഎസ് അബ്ദുള്ള ഉദുമ, തുടങ്ങിയ നേതാക്കള്‍ അനുസ്മരണ പ്രഭാഷണം നടത്തി.
Post a Comment
0 Comments