Type Here to Get Search Results !

Bottom Ad

പിഎസ്‌സി റദ്ദാക്കിയ എക്സൈസ് ലിസ്റ്റില്‍ 76-ാം റാങ്കുകാരനായ യുവാവ് തൊഴിലില്ലായ്മയില്‍ മനംനൊന്ത് ജീവനൊടുക്കി

കേരളം (www.evisionnews.co): പിഎസ്‌സി റദ്ദാക്കിയ എക്സൈസ് ലിസ്റ്റില്‍ 76-ാം റാങ്കുകാരനായ യുവാവ് തൊഴിലില്ലായ്മയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കാരക്കോണം സ്വദേശി അനു (29)ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഞായറാഴ്ച രാവിലെയാണ് മരണവിവരം പുറത്തറിഞ്ഞത്. പിഎസ്‌സി റദ്ദാക്കിയ എക്സൈസ് ലിസ്റ്റില്‍ 76-ാം റാങ്കുകാരനായിരുന്നു. 

ജോലി ലഭിക്കാത്തതിലുള്ള മാനസിക വിഷമം മൂലമാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിവെച്ചിരുന്നു. കുറച്ചു ദിവമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ -സോറി. അനു ആത്മഹത്യാ കുറിപ്പില്‍ എഴുതി.

Post a Comment

0 Comments

Top Post Ad

Below Post Ad