മലപ്പുറം (www.evisionnews.co): തിരുവനന്തപുരത്തെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിന്റെ അന്വേഷണം പുരോഗമിക്കെ കരിപ്പൂരിലും വന്‍ സ്വര്‍ണവേട്ട. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തിലെത്തിയവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശികളായ മൂന്ന് പേരും ഒരു സ്ത്രീയും പിടിയിലായി. നാല് പേരില്‍ നിന്നായി 2513 ഗ്രാം സ്വര്‍ണം പിടിച്ചിട്ടുണ്ട്. 1.21 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.
റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ കാസര്‍കോട് സ്വദേശികളായ അബ്ദുള്‍ സത്താര്‍, മുഹമ്മദ് ഫൈസല്‍, മിദ്‌ലാജ് എന്നിവരില്‍ നിന്ന് 1168 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായാണ് സ്ത്രീ പിടിയിലായത്. റാസല്‍ഖൈമയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയാണിവര്‍. കഴിഞ്ഞ ദിവസങ്ങളിലായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയിരുന്നു. റാസല്‍ഖൈമയില്‍ നിന്നെത്തിയ ചാര്‍ട്ടേര്‍ഡ് വിമാനത്തിലെ യാത്രക്കാരാണ് ഞായറാഴ്ച പിടിയിലായത്.
Post a Comment
0 Comments