ഉപ്പള (www.evisionnews.co): കഴിഞ്ഞ അരപതിറ്റാണ്ട് കാലമായി നിരവധി സംസ്ഥാന ദേശീയ നിലവാരത്തിലുള്ള ഫുട്‌ബോള്‍ താരങ്ങളെ നാടിന് സംഭാവന ചെയ്ത ഉപ്പള സിറ്റിസണ്‍ സ്‌പോര്‍ട്‌സ് ക്ലബ് പുതിയ തലമുറക്ക് ശാസ്ത്രീയമായ പരിശീലനം നല്‍കി വളര്‍ത്തിയെടുക്കുന്നതിന് രൂപീകരിച്ച സിറ്റിസണ്‍ ഫുട്‌ബോള്‍ അക്കാദമി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കബഡി അസോസിയേഷന്‍ ചെയര്‍മാനുമായ എ.കെ.എം അഷ്‌റഫ് നാടിന് സമര്‍പ്പിച്ചു.
ക്ലബ് പ്രസിഡന്റ് അഷ്‌റഫ് സിറ്റിസണ്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിലെ പ്രതിഭകള്‍ക്ക് മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ബന്തിയോട് ഉപഹാരം നല്‍കി. ഹസന്‍ ശിഹാബ് അഡ്ക, അഷ്‌റഫ് കര്‍ല, മജീദ് പച്ചമ്പല, അസീം മണിമുണ്ട, അബ്ദുല്ല മാളിക, അക്തര്‍ ഷാന്‍ബോഗ്, റഷീദ് മജാല്‍, ഹാറൂണ്‍ റഷീദ്, നാസിര്‍ പിഎം, ഹനീഫ് ബിഎസ്, അഷ്റഫ് സിറ്റിസണ്‍, ഇഖ്ബാല്‍ ബി.എസ് സംബന്ധിച്ചു.
Post a Comment
0 Comments