കൊച്ചി (www.evisionnews.co): സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മംഗളൂരുവിലേക്കും കാസര്‍കോട് അടക്കമുളള മലബാര്‍ മേഖലകളിലേക്കും വ്യാപിക്കുന്നുവെന്ന് സൂചന. ഉന്നതരുടെ സഹായം റാക്കറ്റിന് പതിവായി കിട്ടുന്നുണ്ടെന്നാണ് സൂചന. മറ്റുസംസ്ഥാനങ്ങളില്‍ സ്വര്‍ണ്ണം എത്തിച്ചതിന്റെ തെളിവുകളുണ്ട്. ഭീകരസംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് റോ അന്വേഷിക്കുകയാണ്. ഭീകരപ്രവര്‍ത്തനത്തിന് സ്വര്‍ണക്കടത്ത് ഉപയോഗിക്കുന്നുണ്ടെന്ന സൂചന കസ്റ്റംസ് നേരത്തെ നല്‍കിയിരുന്നു. സ്വപ്‌നയുടെ അറസ്റ്റിനു ശേഷമുള്ള വിവരങ്ങള്‍ കേന്ദ്രം നിരീക്ഷിക്കുകയാണ്.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിചേര്‍ത്ത സാഹചര്യത്തില്‍ ദുബൈയിലുള്ള മൂന്നാംപ്രതി ഫാസില്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൈമാറാന്‍ യുഎഇയോട് ആവശ്യപ്പെട്ടേക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ഉണ്ടാകും. ഫാസില്‍ നേരത്തെയും ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തിയതായാണ് വിവരം.
Post a Comment
0 Comments