കാസര്‍കോട് (www.evisionnews.co): കോവിഡ് സമ്പര്‍ക്ക ഭീതിയില്‍ കാസര്‍കോട് നഗരത്തിന് പോലീസ് പൂട്ട്. സമ്പര്‍ക്ക രോഗികളുടെ വര്‍ധനവിനെ തുടര്‍ന്ന് നഗരത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തുടങ്ങി. കാസര്‍കോട് നഗരത്തിലും പരിസര വാര്‍ഡുകളിലും വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് സാധ്യത.
കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗ ബാധിതരില്‍ സമ്പര്‍ക്കം വഴിയുള്ളവരുടെ എണ്ണം വര്‍ധിച്ചിരുന്നു. പച്ചക്കറി പഴ വര്‍ഗ കടകളിലെ തൊഴിലാളികള്‍ക്കും മറ്റുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ചെര്‍ക്കള പാണലം ചെട്ടുംകുഴി, കുമ്പള, കാസര്‍കോട് ടൗണ്‍, മാര്‍ക്കറ്റ് തളങ്കര 30 മൈല്‍, കെകെ പുറം എന്നിവിടങ്ങള്‍ കണ്‍ണ്ടെയ്‌മെന്റ് സോണുകളാക്കി.
Post a Comment
0 Comments