അബൂദാബി (www.evisionnews.co): കാസര്‍കോട് മണ്ഡലം കെഎംസിസി പ്രസിഡന്റായി അസീസ് ആറാട്ടുകടവിനെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. നിലവിലെ ആക്ടിംഗ് പ്രസിഡന്റായിരുന്നു അസീസ്. കോവിഡ് കാലത്ത് വോളണ്ടറിംഗ് രംഗത്തു സ്ത്യുത്യര്‍ഹമായ സേവനം കാഴ്ചവച്ച കാസര്‍കോട് മണ്ഡലത്തിലെ പ്രവര്‍ത്തകരെയും യോഗം അഭിനന്ദിച്ചു.
അസീസ് ആറാട്ടുകടവ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ പടിഞ്ഞാര്‍മൂല, സുലൈമാന്‍ കാനക്കോട്, അബ്ദുല്ല പൈക്ക, ഹനീഫ ദുബൈ ചെര്‍ക്കള, അസീസ് ആലംകോല്‍, ശരീഫ് പള്ളത്തടുക്ക, നിസാര്‍ കല്ലങ്കൈ, ബഷീര്‍ ബെളിഞ്ചം, ശരീഫ് കാനക്കോട്, ആസിഫ് അറന്തോട്, നൗഷാദ് മാര സംബന്ധിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി അഷ്റഫ് ബദിയടുക്ക സ്വാഗതവും ട്രഷറര്‍ ഷാഫി നാട്ടക്കല്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments