നീലേശ്വരം (www.evisionnews.co): നീലേശ്വരം നഗരസഭ ഓഫീസിലെ ആരോഗ്യ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന് കോവിഡ് പോസിറ്റീവ് ആയതിന്റെ പശ്ചാത്തലത്തില്‍ നഗരസഭയില്‍ ഇദ്ദേഹവുമായി സമ്പര്‍ക്ക സാധ്യത ഉണ്ടായിരുന്ന എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവ്. നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള 32 കൗണ്‍സിലര്‍മാര്‍ ഓഫീസിലെ നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഹരിത കര്‍മ സേന അംഗങ്ങള്‍ കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ച ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങള്‍ തുടങ്ങി 120പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്.
നീലേശ്വരം നഗരസഭയും താലൂക്ക് ആസ്പത്രി അധികൃതരും അടിയന്തരമായി ആലോചിച്ച് തൊട്ടടുത്ത ദിവസം തന്നെ ആന്റിജന്‍ പരിശോധനക്കുള്ള സംവിധാനം നഗരസഭ താലൂക്ക് ആസ്പത്രിയില്‍ ഒരുക്കുകയായിരുന്നു. ആന്റിജന്‍ പരിശോധനയില്‍ എല്ലാവരുടെയും ഫലം നെഗറ്റീവ് ആയെങ്കിലും കോവിഡ് പ്രോട്ടോകോള്‍ മാതൃകപരമായി തുടരണം എന്ന നിര്‍ബന്ധത്തോടെ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള എല്ലാ കൗണ്‍സിലര്‍മാരും ഒരാഴ്ച കാലം ക്വാറന്റീനില്‍ തുടരാന്‍ തന്നെയാണ് തീരുമാനം.
Post a Comment
0 Comments