കാസര്‍കോട് (www.evisionnews.co): ആരോഗ്യവകുപ്പ് നിര്‍ദേശിച്ച നിരീക്ഷണ കാലയളവിന് ശേഷം കോവിഡ് 19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നു. ചൊവ്വാഴ്ച മാത്രം രോഗബാധിതരായവരില്‍ 12 പേരും ക്വാറന്റീന്‍ കാലയളവ് കഴിഞ്ഞവരാണ്. പതിനാല് ദിവസം കഴിഞ്ഞ് നിരീക്ഷണപട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടവരാണിവര്‍. വിദേശത്ത് നിന്നെത്തിയ കാസര്‍കോട് നഗരസഭയിലും പള്ളിക്കരയിലും കാറഡടുക്കയിലും രോഗം സ്ഥിരീകരിച്ച നാലുപേര്‍ക്കടക്കം ചെമ്മനാട്, ബദിയടുക്ക, അജാനൂര്‍ സ്വദേശികള്‍ക്ക് നിരീക്ഷണ കാലയളവ് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞാണ് രോഗം സ്ഥിരീകരിച്ചത്.
കാറഡുക്കയില്‍ ദുബൈയില്‍ നിന്നു വന്നയാള്‍ക്ക് 23ദിവസത്തിന് ശേഷമാണ് കോവിഡ് പോസിറ്റീവായത്. ബാംഗ്ലൂരില്‍ കാര്‍ മാര്‍ഗമെത്തിയ ഉദുമ പഞ്ചായത്തിലെ ഒരു കുടുംബത്തിലെ കുട്ടികളടക്കം മൂന്നുപേര്‍ക്ക് 16 ദിവസത്തിന് ശേഷം ഇന്നലെയാണ് രോഗം കണ്ടെത്തിയത്.
Post a Comment
0 Comments