കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ സാമൂഹിക വ്യാപന ഭീതി പടര്‍ത്തി സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗ ബാധ കൂടിവരുന്നത് ആശങ്കയുയര്‍ത്തുന്നു. സമ്പര്‍ക്കത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് സമൂവ്യാപനം നടക്കുന്നതായി സൂചനയുണ്ട്. ഇതുവരെ ജില്ലയില്‍ 172 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് പിടിപ്പെട്ടത്. മൂന്നാംഘട്ടത്തില്‍ മാത്രം 102 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായി. ഇതില്‍ പലര്‍ക്കും എങ്ങനെ രോഗം പകര്‍ച്ചയുണ്ടായി ഇതുവരെ വ്യക്തമായിട്ടില്ല.
ആദ്യ രണ്ടുഘട്ടങ്ങളില്‍ 178 കോവിഡ് രോഗികള്‍ മാത്രമായിരുന്ന ജില്ലയില്‍ മൂന്നാംഘട്ട കോവിഡ് വ്യാപനത്തില്‍ രോഗികള്‍ 500 കടന്നു. സമ്പര്‍ക്കത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് സമൂവ്യാപനം നടക്കുന്നതായി സൂചനയുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ച 44 പേര്‍ ഉള്‍പ്പെടെ 516 രോഗികളാണ് ജില്ലയിലുള്ളത്. ഇതില്‍ 246 പേരാണ് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ഉള്‍പ്പെടെയുള്ള ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ പകുതിയോളം സമ്പര്‍ക്കം വഴിയാണ്. രണ്ടാംഘട്ടത്തില്‍ 70പേര്‍ക്കായിരുന്നു സമ്പര്‍ക്കത്തിലൂടെ രോഗബാധയെങ്കില്‍ മൂന്നാംഘട്ടത്തില്‍ രണ്ടുമാസത്തിനിടെ 81പേര്‍ക്കാണ്. കടകളും മാര്‍ക്കറ്റുകളും രോഗവ്യാപനത്തിന്റെ കേന്ദ്രമായി മാറുന്നതും ആശങ്കയിലാഴ്ത്തുകയാണ്.
കഴിഞ്ഞ മെയ് 27 മുതല്‍ 35 ദിവസം ഒരു സമ്പര്‍ക്ക രോഗി പോലുമില്ലാത്ത ജില്ലയില്‍ 81പേരാണ് മൂന്നാംഘട്ട സമ്പര്‍ക്ക രോഗബാധിതര്‍. മൂന്നാംഘട്ടം ആദ്യത്തില്‍ കോവിഡ് സ്ഥിരീകരിച്ച മാവുങ്കാല്‍ സ്വദേശിക്കും മറ്റൊരു കരിന്തളം സ്വദേശിക്കും രോഗംവന്ന വഴിയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരാഴ്ച മുമ്പ് രോഗം സ്ഥിരീകരിച്ച ചെമ്മനാട് സ്വദേശിക്ക് വൈറസ് പകര്‍ന്ന വഴിയും വ്യക്തമായിട്ടില്ല. രണ്ടാഴ്ചക്കിടയില്‍ സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും ലാബ് ടെക്നീഷ്യന്മാര്‍ക്കും രോഗം വന്ന വഴി ഇനിയും കണ്ടെത്തിയിട്ടില്ല. ചക്ക തലയില്‍ വീണതിനെതുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച എണ്ണപ്പാറ സ്വദേശിയുടെ ഉറവിടത്തെ കുറിച്ചും ആരോഗ്യവകുപ്പിന് വ്യക്തമായ ധാരണയില്ല.
Post a Comment
0 Comments