തളങ്കര (www.evisionnews.co): തൊണ്ണൂറ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള തെരുവത്ത് ഗവ. എല്‍പി സ്‌കൂളിലേക്കുള്ള വഴിയില്‍ സ്‌കൂളിന്റെ അനുമതിയില്ലാതെ ഇന്റര്‍ലോക്ക് ചെയ്ത് സ്ഥലം സ്വന്തമാക്കാനും സ്‌കൂളിന്റെ നെയിം ബോര്‍ഡ് എടുത്തുമാറ്റുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കണമെന്ന് ഖാസിലൈന്‍ പള്ളിക്കാല്‍ യൂത്ത് ലീഗ് കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
ഓണ്‍ലൈനില്‍ നടന്ന യോഗത്തില്‍ അസ്ലം പള്ളിക്കാല്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഖാസിയാറകം, ആഷിഖ്, ഇംതിയാസ് എന്‍എ, മനാഫ് ഊദ്, ഹംസ അങ്കോള, ഇഠതിയാസ് പിഎം, സബീര്‍ കെഎസ്, ശിഹാബ് ഊദ്, യാസര്‍ സെറാമിക്സ് റോഡ് പ്രസംഗിച്ചു.
Post a Comment
0 Comments