കേരളം (www.evisionnews.co): സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷ് മന്ത്രി കെടി ജലീലിനെ വിളിച്ചത് നിരവധി തവണ. മണിക്കൂറുകളോളമാണ് ഇരുവരും തമ്മിലുള്ള ഫോണ്‍സംഭാഷണം തുടര്‍ന്നതെന്നാണ് ലഭിക്കുന്ന തെളിവുകള്‍. സ്വപ്ന സുരേഷിനെ ജലീല്‍ വിളിച്ചതിന്റെ ഫോണ്‍ രേഖകള്‍ പുറത്ത് വന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ഫോണ്‍ രേഖകളില്‍ നിന്നാണ് വിളിച്ചവരുടെ വിവരങ്ങള്‍ പുറത്ത് വന്നത്.
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സരിത്തും നിരവധി തവണ ബന്ധപ്പെട്ടതായി തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതിന് മുമ്പ് എം ശിവശങ്കരന്‍ മൂന്ന് തവണ വിളിച്ചെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെയാണ് ശിവശങ്കരന്‍ മൂന്ന് തവണയും വിളിച്ചത്. ആദ്യ കോള്‍ മുന്നര മിനിറ്റ് ആയിരുന്നെന്നും കേസ് അട്ടിമറിക്കാന്‍ ശിവശങ്കരന്‍ ശ്രമിച്ചതിനുള്ള ഡിജിറ്റല്‍ തെളിവാണിതെന്നും കസ്റ്റംസ് പറഞ്ഞു. നിലവില്‍ ശിവശങ്കര്‍ തിരുവനന്തപുരം കസ്റ്റംസ് ഓഫീസിലെത്തി ചോദ്യം ചെയ്യലിന് ഹാജരായിരിക്കുകയാണ്
അതേസമയം യുഎഇ കോണ്‍സിലറ്റ് ജനറല്‍ റംസാന്‍ ഭക്ഷണ കിറ്റുമായി ബന്ധപ്പെട്ട ആവിശ്യത്തിനാണ് നന്ദേശം അയച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് സ്വപ്‌ന കമ്മ്യൂണിക്കേഷന്‍ ചെയ്യുമെന്നറിയിച്ചിരുന്നുവെന്നും അസമയത്തല്ല പകലാണ് സ്വപ്ന വിളിച്ചെതെന്നും തന്റെ സ്റ്റാഫുമായി സംസാരിച്ചിട്ടുണ്ടാവാം എന്നും എത് അന്വേഷണവുമായി സഹകരിക്കുമെന്നും മന്തി കെടി ജലീല്‍ വിശദീകരണ പത്രസമ്മേളനത്തില്‍ അംറിയിച്ചു.
Post a Comment
0 Comments