കാസര്‍കോട് (www.evisionnews.co): ഭര്‍ത്താവിന്റെയും മകന്റെയും സ്രവ ഫലം നെഗറ്റീവായതോടെ കോവിഡ് ബാധിച്ച് ബുധനാഴ്ച മരിച്ച അണങ്കൂര്‍ പച്ചക്കാട്ടെ ഖൈറുന്നിസ (52)യുടെ രോഗ ഉറവിടം ഇനിയും അവ്യക്തമായി തുടരുന്നു. ഇവരുടെ ഭര്‍ത്താവ് ടിഎസ് ഷാഫിയുടെയും നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മകന്റെയും സ്രവം പരിശോധിച്ചെങ്കിലും നെഗറ്റീവായിരുന്നു ഫലം. രോഗംപടരാന്‍ അടുത്ത ദിവസങ്ങളില്‍ ഖൈറുന്നിസ പോവാത്തതും ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.രോഗ പകര്‍ച്ച ആസ്പത്രിയില്‍ നിന്നെന്ന സംശയമാണ് ഉയരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖൈറുന്നിസയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. നാലുദിവസം മുമ്പ് പനിയും ഛര്‍ദിയും കാരണം കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനാല്‍ പരിയാരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ നടന്ന പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് രണ്ടുദിവസത്തിന് ശേഷം മരണം സംഭവിക്കുകയായിരുന്നു. നേരത്തെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു ഖൈറുന്നസയ്ക്ക്.
രോഗ ഉറവിടം അറിയാത്ത രണ്ടാമത്തെ മരണമാണ് ഖൈറുന്നിസയുടേത്. നാലുദിവസം മുമ്പ് ഉപ്പളയില്‍ മരിച്ച നഫീസയ്ക്കും എവിടെ നിന്ന് രോഗം എത്തി എന്ന കാര്യത്തില്‍ ആരോഗ്യവകുപ്പിന് കൃത്യമായ ഉത്തരമില്ല.

Post a Comment
0 Comments