കാഞ്ഞങ്ങാട് (www.evisionnews.co): പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സായിലായിരുന്ന രാവണേശ്വരം സ്വദേശി കരള്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. തണ്ണോട്ട് കുന്നുമ്മാങ്ങാനം സ്വദേശി മാധവന്‍ (67) ആണ് മരിച്ചത്. കരളിന് അസുഖം ബാധിച്ച് കാഞ്ഞങ്ങാട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സക്ക് പ്രവേശിപ്പിക്കപ്പെട്ട മാധവനെ ജൂണ്‍ 29നാണ് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് ചികിത്സ ഭേദമായി ജൂലൈ ആറിന് വീട്ടിലേക്ക് എത്തി. രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് ജൂലൈ 12ന് വീണ്ടും പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഈസമയം മാധവെന്റ നില അതീവ ഗുരുതര നിലയിലേക്ക് എത്തിയിരുന്നു. കരളിന്റ ശേഷി പൂര്‍ണമായും നശിച്ചതായും അതിജീവനത്തിന്റെ സാധ്യത വളരെ കുറച്ചു മാത്രമേയുള്ളൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അതിനിടെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചതായ വിവരം പുറത്തുവന്നു. എന്നാല്‍ മാധവന് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു.
ഭാര്യ: നാരായണി. മക്കള്‍ നളിനി, മനോജ്കുമാര്‍ (ഗള്‍ഫ്), സുനിത, മരുമക്കള്‍ ഗോപാലന്‍ കര്‍മ്മംതൊടി, സത്യന്‍ പെരിയ, കാവ്യ (അധ്യാപിക യുബിഎംസി സ്‌കൂള്‍ കാഞ്ഞങ്ങാട്) സഹോദരങ്ങള്‍: കെ ബാലന്‍, ഗംഗാധരന്‍, കമ്മാടത്തു, നാരായണന്‍, പീതാംബരന്‍. പരേതരായ അമ്പൂഞ്ഞിയുടെയും കുഞ്ഞമ്മാറിന്റെയും മകനാണ്.
Post a Comment
0 Comments