കാസർകോട് (www.evisionnews.co): കോവിഡ് -19 ബാധിച്ചു മരിച്ച മൊഗ്രാൽ പുത്തുർ സ്വദേശി ബിഎം അബ്ദുൽ റഹ്‌മാന്റെ മയ്യിത്ത് പറപ്പാടി മഖാം പരിസരത്ത്ഖബറടക്കി. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു പിപിഇ കിറ്റുകൾ ധരിച്ചു ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അഷറഫ് എടനീരിന്റെ നേതൃത്വത്തിലാണ് ഖബറടക്കം നടന്നത്. യൂത്ത് ലീഗ് നേതാവും മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ മുജീബ് കമ്പാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ബള്ളൂർ, മുൻസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി ബഷീർ കടവത്ത്, മൊഗ്രാൽ പുത്തൂർ വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സിദ്ധീഖ്, യൂത്ത് ലീഗ് നേതാവ് കബീർ ചേരൂർ എന്നിവർ പങ്കെടുത്തു. എൻഎ നെല്ലിക്കുന്ന് എംഎൽഎ, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് ജീലാനി കല്ലങ്കൈ, ഹക്കീം പ്രിൻസ്, സൈനു കമ്പാർ എന്നിവർ സന്നിഹിതരായിരുന്നു.
Post a Comment
0 Comments