കാസര്‍കോട് (www.evisionnews.co): സ്വര്‍ണകള്ളക്കടത്ത് സംഭവത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പ്രതികാത്മകമായി സ്വര്‍ണബിസ്‌ക്കറ്റ് അയച്ച് യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കളനാട് പോസറ്റ് ഓഫിസിന് മുന്നില്‍ നടന്ന പ്രതികാത്മക പ്രതിഷേധം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ ഉദ്ഘാടനം ചെയ്തു.
ഉദുമ മണ്ഡലം പ്രസിഡന്റ് ആസിഫ് മാളിക, പഞ്ചയാത്ത് പ്രസിഡന്റ് ഹസന്‍ ബസരി, ജനറല്‍ സെക്രട്ടറി നഷാത്ത് പരവനടുക്കം, പഞ്ചായത്ത് ഭാരവാഹികളായ ഹാഫിസ് കിഴിയൂര്‍, ഫൈസല്‍ കുളിക്കുന്ന്, ജംഷി ചെമ്പരിക്ക, ഷാനി കടവത്ത്, ഹക്കീം പെരുമ്പള നേതൃത്വം നല്‍കി.
Post a Comment
0 Comments