മംഗളൂരു (www.evisionnews.co): ഹോംക്വാറന്റീനില്‍ പ്രവേശിപ്പിക്കപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥി കൂട്ടുകാര്‍ക്കൊപ്പം കളിക്കാനാകാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു. ഉഡുപ്പി സാലിഗ്രാമ മണികട്ടുവിലെ രുദ്രമ്മയുടെ മകനും കോട്ട വിവേക് ബോയ്സ് സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയുമായ കാര്‍ത്തിക് (15)ആണ് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ജീവനൊടുക്കിയത്.
വീട്ടുജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന രുദ്രമ്മയും മകന്‍ കാര്‍ത്തിക്കും മാത്രമാണ് വീട്ടില്‍ താമസം. കോവിഡ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പെട്ടതിനെ തുടര്‍ന്ന് രുദ്രമ്മയോടും കാര്‍ത്തികിനോടും ഹോം ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോം ക്വാറന്റീനില്‍ കഴിയുമ്പോള്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ സാധിക്കാത്തതില്‍ കാര്‍ത്തികിന് മാനസിക വിഷമം ഉണ്ടായിരുന്നുവെന്നും ഇക്കാരണത്താല്‍ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
Post a Comment
0 Comments