തൃക്കരിപ്പൂര്‍ (www.evisionnews.co): ചെന്നൈയില്‍ നിന്നും നാട്ടിലെത്തി നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ യുവാവ് മരിച്ചു. പടന്ന തെക്കെപ്പുറത്തെ പരേതനായ അബ്ദുല്‍ സലാമിന്റെ മകന്‍ എംഎസ് സാബിര്‍(32) ആണ് മരിച്ചത്. മെയ് പത്തിനാണ് സാബിര്‍ ചെന്നൈയില്‍ നിന്നും നാട്ടിലെത്തിയത്. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം സാബിര്‍ പടന്നയില്‍ വ്യാപാരത്തിലേര്‍പ്പെട്ടുവരികയായിരുന്നു. അതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. സാബിറിന്റെ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. ഫലം വെള്ളിയാഴ്ച ഉച്ചയോടെ ലഭിക്കും. ഭാര്യ: സഅദിയ (പുത്തൂര്‍), മകള്‍: ശന്‍സ മഹ്വിഷ്. സഹോദരങ്ങള്‍: സലീം, ഖൈറുന്നീസ, സമീറ.
Post a Comment
0 Comments