ഭോപ്പാല്‍ (www.evisionnews.co): യുപിയില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ മാഫിയ സംഘത്തലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മധ്യപ്രദേശില്‍ വെച്ച് ഇന്നലെയാണ് വികാസ് ദുബെ പൊലീസ് പിടിയിലായത്. കാണ്‍പൂരില്‍ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദുബെ.
തലയ്ക്ക് വെടിയേറ്റാണ് വികാസ് ദുബെ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ആത്മരക്ഷാര്‍ത്ഥം വെടിവെയ്ക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
മധ്യപ്രദേശില്‍ നിന്ന് കാണ്‍പൂരിലേക്ക് ദുബെയെ തിരിച്ചുകൊണ്ടുവരുന്ന വഴി ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എസ്.ടി.എഫ്) വാഹനങ്ങളില്‍ ഒന്ന് മറിഞ്ഞിരുന്നതായി വാര്‍ത്താ ഏജന്‍സിയായ എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post a Comment
0 Comments