ദേശീയം (www.evisionnews.co): ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് ഉയരുന്നു. ദിവസേന കാല്‍ലക്ഷം കോവിഡ് രോഗികളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,506 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,93,802 ആയി. ഇതില്‍ 2,76,685 എണ്ണം സജീവ കേസുകളാണ്. 4,95,513 പേര്‍ ഇതിനോടകം രോഗമുക്തി നേടി.
കഴിഞ്ഞ ദിവസം 475 പേര്‍ മരിച്ചു. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 21,604 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗം പിടികൂടിയ മഹാരാഷ്ട്രയില്‍ 2,30,599 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 9,667 പേര്‍ക്ക് ജീവന്‍ നഷ്ടമായി. തമിഴ്നാട്ടില്‍ 1,26,581 പേര്‍ക്ക് രോഗബാധയേറ്റപ്പോള്‍ 1,765 പേര്‍ മരണത്തിന് കീഴടങ്ങി.
Post a Comment
0 Comments