കാഞ്ഞങ്ങാട് (www.evisionnews.co): സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് പ്രവാസി ആത്മഹത്യ ചെയ്തു. രാവണേശ്വരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം താമസിക്കുന്ന ടിവി മോഹനന്‍ (48)ആണ് ആത്മഹത്യ ചെയ്തത്. കോവിഡ് ലോക്ക് ഡൗണ്‍ തുടങ്ങുന്ന സമയത്താണ് ദുബൈയില്‍ നിന്ന് ഇയാള്‍ നാട്ടിലെത്തിയത്. ജോലി നഷ്ടപ്പെട്ടതും സാമ്പത്തിക പ്രയാസവും കാരണം വീട്ടിനടുത്തുള്ള ഇരുപത് കോല്‍ ആഴത്തിലുള്ള കിണറ്റില്‍ ചാടുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ അഞ്ചു മണിവരെ സോഷ്യല്‍ മീഡിയകളില്‍ അടക്കം സജീവമായിരുന്ന മോഹനനെ കാണാതയതിനെ തുടര്‍ന്ന് നാട്ടുക്കാര്‍ തിരച്ചലിനിടയിലാണ് വീട്ടിന് പിറകു വശത്തുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. കാഞ്ഞങ്ങാട് ഫയര്‍ഫോഴ്സെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഭാര്യ: അനിത, പരേതനായ സോക്കാനം വീട്ടില്‍ ചന്തു- കാര്‍ത്ത്യാനി എന്നിവരുടെ മകനാണ്. സഹോദരി: ചന്ദ്രവതി, രണ്ടു മക്കളുണ്ട്.
Post a Comment
0 Comments