കാസര്‍കോട് (www.evisionnews.co): കര്‍ണാടക ഹുബ്ലിയില്‍ നിന്നെത്തിയ മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബിഎം അബ്ദുല്‍ റഹ്്മാ (55)ന്റെ മരണം കോവിഡ് ആണെന്ന് സ്ഥിരീകരിച്ചെങ്കിലും കാസര്‍കോട് ജില്ലയുടെ കണക്കില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ആരോഗ്യവിഭാഗം. ജില്ലയില്‍ ചികിത്സതേടുകയോ ക്വാറന്റീനില്‍ കഴിയുകയോ ചെയ്യുന്നതിന് മുമ്പേ മരണം സംഭവിച്ചതിനാല്‍ ഇവിടെ കണക്കില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ഡിഎംഒ പറഞ്ഞു.
ഹുബ്ലിയില്‍ പലചരക്ക് വ്യാപാരിയായിരുന്ന അബ്ദുല്‍ റഹ്്മാന്‍ ചൊവ്വാഴ്ച രാവിലെ കാറില്‍ നാട്ടിലേക്ക് മടങ്ങവെയാണ് മരിച്ചത്. വഴിമധ്യേ വെച്ച് ഹൃദയസ്തഭനം കാരണം മരിച്ചതാകാമെന്നാണ് ജനറല്‍ ആസ്പത്രി അധികൃതര്‍ ആരോഗ്യ വിഭാഗത്തെ അറിയിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് കര്‍ണാടക ഹുബ്ലിയില്‍ നിന്നും ബന്ധുക്കളായ രണ്ടുപേര്‍ക്കൊപ്പം കാറില്‍ നാട്ടിലേക്ക് പുറപ്പെട്ടത്. നാലുദിവസം മുമ്പ് ഹുബ്ലിയില്‍ വെച്ച് പനി ബാധിച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 3:30ന് തലപ്പാടി ചെക്ക് പോസ്റ്റിലെത്തി. അവിടെന്ന് ടാക്‌സി കാറില്‍ മൊഗ്രാല്‍ പുത്തൂരിലേക്കുള്ള വഴി മധ്യേ ശ്വാസതടസം അനുഭവപ്പെട്ടു. തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
മയ്യിത്ത് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി ബുധനാഴ്ച വൈകിട്ട് പറപ്പാടി മഖാം പരിസരത്ത് പള്ളി അങ്കണത്തില്‍ മറവുചെയ്തു. യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മുജീബ് കമ്പാര്‍, ബഷീര്‍ കടവത്ത്, കബീര്‍ ചേരൂര്‍, ഹമീദ് ബള്ളൂര്‍, സിദ്ദീഖ് ബദര്‍നഗര്‍ എന്നിവര്‍ പ്രോട്ടോകോള്‍ പാലിച്ചുള്ള സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പരിശോധനാഫലം പോസിറ്റീവായതോടെ ജനറല്‍ ആസ്പത്രിയിലെ നാലു ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. കൂടെ വന്ന രണ്ടു ബന്ധുക്കളെയും ക്വാറന്റീനിലാണ്.
Post a Comment
0 Comments