ഉപ്പള (www.evisionnews.co): ഗള്‍ഫ് ഉള്‍പ്പടെ വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടിലെത്തി തിരിച്ചുപോകാനാവാതെ നിരവധി പ്രവാസികള്‍ ആശങ്കയിലാണെന്നും ഇത്തരക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ കേന്ദ്ര- കേരള സര്‍ക്കാരുകള്‍ കൈകൊള്ളണമെന്നും എംസി ഖമറുദ്ദീന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
അതാത് സര്‍ക്കാരുകള്‍ ഇന്ത്യയില്‍ നിന്നുള്ള ഫ്‌ളൈറ്റുകള്‍കള്‍ക്ക് എയര്‍പ്പോര്‍ട്ടുകളില്‍ പ്രവേശാനുമതി നല്‍കിയിട്ടും അങ്ങോട്ടേക്കുള്ള ഫ്‌ളൈറ്റുകള്‍ക്ക് അനുമതി നല്‍കാത്തതിനാല്‍ ദുരിതത്തിലാണ്. വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന പലരുടേയും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിക്കാത്തത് കാരണം ജോലി നഷ്ടപ്പെടാന്‍ ഇടയാവുമെന്ന ഭയപ്പാടിലാണ് പലരും. ഇക്കാര്യങ്ങള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ശ്രദ്ധയില്‍പെടുത്തിയതായും എംഎല്‍എ പറഞ്ഞു.
Post a Comment
0 Comments