കാഞ്ഞങ്ങാട് (www.evisionnews.co): ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ വീടിന് മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേലാങ്കോട്ടെ പരേതരായ മുകുന്ദറായ ഷേണായിയുടെയും ഉമാദേവി ഷേണായിയുടെയും മകന്‍ ബാലചന്ദ്രഷേണായിയെ (44)യാണ് വെള്ളിയാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് റെയില്‍വെ സ്റ്റേഷന്‍ ഭാഗത്തേക്ക് ഓടിയ ബാലചന്ദ്രനെ സുഹൃത്തുക്കള്‍ ബലം പ്രയോഗിച്ച് വീട്ടിലെത്തിക്കുകയായിരുന്നു. ഇതിനിടെയാണ് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ബാലചന്ദ്രന്‍ ജീവനൊടുക്കിയത്. സഹോദരങ്ങള്‍: ഗണേശന്‍ (പത്രം ഏജന്റ്), പൂര്‍ണ്ണിമ ഷേണായി (മംഗളൂരു). ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.
Post a Comment
0 Comments