കാസര്‍കോട് (www.evisionnews.co): കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകനെതിരെ പോക്സോ ചുമത്താതെ ജാമ്യം ലഭിക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്‌തെന്നാരോപിച്ച് ജില്ലാ എംഎസ്എഫ് വേള്‍ഡ് ജസ്റ്റിസ് ഡേയില്‍ ബ്ലാക്ക് മാസ്‌ക് പ്രോട്ടസ്റ്റ് സംഘടിപ്പിച്ചു. ജില്ലയിലെ എംഎസ്എഫ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ കറുത്ത മാസ്‌ക് ധരിച്ച ഫോട്ടോകള്‍ അപ്ലോഡ് ചെയ്തു. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജില്ലക്ക് പുറത്തുനിന്നടക്കം നിരവധിയാളുകള്‍ രംഗത്തുവന്നു 'പിണറായി കേള്‍ക്കേണ്ടത് നാഗ്പൂരില്‍ നിന്നുള്ള വിളിയല്ല പാലത്തായിയിലെ നിലവിളിയാണ്' എന്ന ക്യാപ്ഷനിലാണ് ക്യാമ്പയിന് സംഘടിപ്പിച്ചത്. പാലത്തായി കേസില്‍ നീതി ലഭ്യമാവുന്നതുവരെ എംഎസ്എഫ് സമരരംഗത്തുണ്ടാവുമെന്ന് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോടും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാലും പറഞ്ഞു.
Post a Comment
0 Comments