(www.evisionnews.co) രാജ്യത്ത് 24 മണിക്കൂറിനിടെ 482 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 22,752 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 7,42,417 പേര്‍ക്ക് കോവിഡ് ബാധിച്ചതായും 20,642 പേര്‍ മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,64,944 പേരാണ് നിലവില്‍ ചികിത്സയിലുളളത്. 4,56,831 പേര്‍ രോഗമുക്തി നേടി. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയിലും ബ്രസീലിലുമാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍.
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2,17,121 കടന്നു. 9250 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. മഹാരാഷ്ട്രക്ക് പുറമെ തമിഴ്‌നാട്ടിലും ഡല്‍ഹിയിലുമാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. തമിഴ്‌നാട്ടില്‍ 1,18,594പേര്‍ക്കും ഡല്‍ഹിയില്‍ 1,02,831 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലുണ്ടാകുന്ന വന്‍ വര്‍ദ്ധന രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നു. രാജ്യത്ത് കോവിഡ് കേസുകള്‍ ഒരു ലക്ഷമാകാന്‍ 110 ദിവസമാണ് എടുത്തതെങ്കില്‍ ഒരു ലക്ഷത്തില്‍നിന്ന് ഏഴുലക്ഷമായി ഉയരാന്‍ 48 ദിവസം മാത്രമാണ്? എടുത്തത്. ആറു ലക്ഷത്തില്‍ നിന്ന് ഏഴു ലക്ഷമാകാന്‍ എടുത്തത് നാലുദിവസവും. നാലു ദിവസത്തിനിടെ ലക്ഷത്തില്‍ അധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Post a Comment
0 Comments