പള്ളിക്കര (www.evisionnews.co): സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പള്ളിക്കര പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രിതീകാത്മക സ്വര്‍ണ്ണ ബിസ്‌ക്കറ്റ് അയച്ച് പ്രതിഷേധിച്ചു.
യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി എംബി ഷാനവാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാസര്‍ ചേറ്റുകുണ്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നജീബ് പൂച്ചക്കാട് സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡണ്ട് ദാവൂദ് പള്ളിപ്പുഴ, സെക്രട്ടറി ആഷിഖ് റഹ്മാന്‍, പഞ്ചായത്ത് ഭാരവാഹികളായ സിറാജ് മഠത്തില്‍, കാരിഹ് റഹ്മാന്‍ സംബന്ധിച്ചു.
Post a Comment
0 Comments