കേരളം (www.evisionnews.co): സ്വര്‍ണക്കടത്തു കേസിന്റെ മുഖ്യ സൂത്രധാരയാണെന്നു കരുതുന്ന സ്വപ്ന സുരേഷിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്നു കസ്റ്റംസ് അധികൃതര്‍. ഒളിവില്‍ കഴിയുന്ന യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥയായ ഇവര്‍ രാജ്യത്തിനു പുറത്തുകടക്കില്ലെന്ന് ഉറപ്പിക്കാനാണു നടപടി.
സ്വപ്നയുടെ നീക്കങ്ങളെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നു മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അവര്‍ എന്തിനാണ് ഒളിക്കുന്നതെന്ന് അറിയില്ല. അത് അവരെ കൂടുതല്‍ കുഴപ്പത്തിലാക്കുകയേ ഉള്ളൂ. എന്തായാലും അവരെ പിടികൂടുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അറിയുന്ന നാലു പേരെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിട്ടുണ്ട്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തുപരത്തെ ഒരു വര്‍ക് ഷോപ്പ് ഉടമയുടെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വര്‍ക് ഷോപ്പ് ഉടമ ഒളിവില്‍ പോയ സാഹചര്യത്തിലാണ് സംശയങ്ങള്‍ ദൂരീകരിക്കാനാണ് ഭാര്യയെ കസ്്റ്റംസ് കസ്റ്റഡിയിലെടുത്തത്.
Post a Comment
0 Comments