ദേശീയം (www.evisionnews.co) : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം തുടങ്ങി. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സൈഡസാണ് വാക്‌സിന്റ് നിര്‍മാണത്തിനു പിന്നില്‍. നേരത്തെ പന്നികളിലും മൃഗങ്ങളിലും നടത്തിയ പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. തുടര്‍ന്നാണ് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി ലഭിച്ചത്.
ആയിരത്തോളം സന്നദ്ധ പ്രവര്‍ത്തകരില്‍ മരുന്ന് പരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൂന്നുമാസത്തിനുളളില്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. മാര്‍ച്ച് ആദ്യ വാരമാണ് വാക്സിന്‍ നിര്‍മ്മാണത്തിന് തുടക്കമിട്ടത്. നേരത്തെ കോവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത വാക്സിന്റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ വിജയകരമായാതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
ഇവരും രണ്ടാം ഘട്ട പരീക്ഷണത്തിലാണ്. ചൈനയിലും അമേരിക്കയിലും വാക്സിന്‍ വികസിപ്പിക്കലും ഇതുസംബന്ധിച്ച പഠന പരീക്ഷണങ്ങളും വളരെ വേഗത്തില്‍ തന്നെ മുന്നേറുന്നുണ്ട്. ഈവര്‍ഷം തന്നെ കോവിഡ് വാക്സിന്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.
Post a Comment
0 Comments