കാസര്‍കോട് (www.evisionnews.co): കാസര്‍കോട് കസബ കടപ്പുറത്ത് തെളിവെടുപ്പിനു കൊണ്ടുവന്ന പോക്‌സോ കേസ് പ്രതി കടലില്‍ ചാടി. ബുധനാഴ്ച രാവിലെയാണ് സംഭവം. മധൂര്‍ കാളിയങ്കാട് സ്വദേശി മഹേഷ് (28) ആണ് നെല്ലിക്കുന്ന് ഹാര്‍ബറില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പൊലീസിനെ തള്ളി മാറ്റി ഓടി കടലില്‍ ചാടിയത്. പിന്നാലെ ഓടി പോലീസുദ്യോഗസ്ഥന്‍ പ്രമോദ് കടലില്‍ ചാടിയെങ്കിലും രക്ഷിക്കാനായില്ല.
എസ് ഐ വിപിന്‍, വനിതാ എസ് ഐ രൂപ എന്നിവരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് പ്രമോദിനെ രക്ഷപ്പെടുത്തുകയായിരുന്നു. അതേസമയം പ്രതിക്ക് വേണ്ടിയുള്ള തെരെച്ചില്‍ തുടരുന്നു.
കുളിമുറി ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ക്യാമറ നെല്ലിക്കുന്ന് ഹാര്‍ബറിനടുത്ത് ഒളിപ്പിച്ചു വെച്ചിരിക്കുന്നതായി മൊഴി നല്‍കിയതിന്റെ അടിസ്ഥനത്തില്‍ പ്രതിയെയും കൊണ്ട് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് പോലീസിനെ തള്ളിമാറ്റി യുവാവ് കടലിലിലേക്ക് എടുത്ത് ചാടിയത്.
Post a Comment
0 Comments