ചെര്‍ക്കള (www.evisionnews.co): എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകരം സംസ്ഥാന വ്യാപകമായി ഉണ്ടാക്കുന്ന അഗ്രോ പാര്‍ക്കിന്റെ നിര്‍മാണം ചെര്‍ക്കള മേഖലാ കമ്മിറ്റി എംഐസി കോമ്പൗഡിന്റെ ഒന്നര ഏക്കര്‍ സ്ഥലത്ത് തുടക്കം കുറിച്ചു. ബൈറൂആഹ് ആഗ്രോ പാര്‍ക്കിന്റെ പ്രവര്‍ത്തി ഉദ്ഘാടനം സമസ്ത ഉപാധ്യക്ഷന്‍ യുഎം അബ്ദുറഹ്മാന്‍ മൗലവി നിര്‍വഹിച്ചു.
വരാന്‍പോകുന്ന ഭക്ഷണ ക്ഷാമത്തിന്നും ഇതൊരു പരിഹാര മാര്‍ഗവും. ഇതിന് മന്നോട്ടുവന്ന എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ പുതുതലമുറക്ക് പ്രചോദനമാവുമാണെന്നും ഇത്തരം മേഖലകളില്‍ വിദ്യാര്‍ത്ഥി, യുവതലമുറയെ വാര്‍ത്തെടുക്കാന്‍ മുന്നോട്ടുവന്ന ചെര്‍ക്കള മേഖലാ കമ്മിറ്റിയുടെ പ്രവത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
മൊയ്തു മൗലവി ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹുസൈന്‍ തങ്ങള്‍ക്ക് മാസ്തിക്കുണ്ട്, എംഐസി സെക്രട്ടറി ജലീല്‍ കടവത്ത്, എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍, ശിഹാബ് മീലാദ്, സിദ്ദിഖ് ഹുദവി, സാബിത്ത് നായന്മാര്‍മൂല സംബന്ധിച്ചു. മേഖല പ്രസിഡന്റ് ജമാലുദ്ദീന്‍ ദാരിമി സ്വാഗതവും സെക്രട്ടറി അബ്ദുല്ല ആലൂര്‍ നന്ദിയും പറഞ്ഞു. സഹീര്‍ ,അബ്ദുല്‍ കലാം, ദുബൈ കാസറകോട് മേഖലാ സെക്രട്ടറി ഇസ്ഹാഖ് കെ.എച്ച്, അഷ്‌റഫ്, ജംഷീദ് സംബന്ധിച്ചു.
Post a Comment
0 Comments