കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് ബുധനാഴ്ച പുലര്‍ച്ചെ മരിച്ച അണങ്കൂര്‍ പച്ചക്കാട്ടെ ഖൈറുന്നീസ (48)ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. എന്നാല്‍ എവിടെ നിന്ന് രോഗം എത്തി എന്നകാര്യത്തില്‍ ആരോഗ്യവകുപ്പിന് വ്യക്തതയില്ല. അതേസമയം, ഖൈറുന്നിസയുടെ ഭര്‍ത്താവിന്റെയും മകന്റെയും സ്രവ പരിശോധന ഫലം അയിച്ചിട്ടുണ്ട്. ഇന്ന് ഫലം അറിയുമെന്നാണ് വിവരം.
പനിയും ചര്‍ദിയും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വരാകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഖൈറുന്നിസയെ ജൂലൈ 20നാണ് പരിയാരത്തേക്ക് മാറ്റിയത്. ബുധനാഴ്ച പുലര്‍ച്ചെ 5.30ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. തമീം, തഹ്‌സീര്‍, തസ്രീഫ, തസ്‌നി എന്നിവര്‍ മക്കളാണ്. മയ്യിത്ത് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കൊല്ലമ്പാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

Post a Comment
0 Comments