അഡൂര്‍ (www.evisionnews.co): സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരുന്ന പുതിയ സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ പ്രാഥമികരോഗ്യ കേന്ദ്രത്തിലും കോവിഡ് ടെസ്റ്റിനുള്ള സൗകര്യമൊരുക്കണമെന്ന് യഫാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് അഡൂര്‍ ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ നിരവധി പേരാണ് ക്വാറന്റീന്‍ സെന്ററുകളില്‍ ഉള്ളത്. ടെസ്റ്റുകള്‍ എല്ലാ കേന്ദ്രങ്ങളില്‍ നിര്‍വഹിക്കാനുള്ള സൗകര്യം ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് നിവേദനം നല്‍കി.
Post a Comment
0 Comments