കുമ്പള (www.evisionnews.co): കുമ്പള പഞ്ചായത്തില്‍ കോവിഡ് സമ്പര്‍ക്ക 19 രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുമ്പള സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ: ദിവാകരറൈ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്തു നല്‍കി.
ഇന്നലെ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 41 പേര്‍ക്കാണ് പഞ്ചായത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേതുടര്‍ന്ന് ആരോഗ്യ വിഭാഗം പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തി. സാമൂഹിക അകലം എല്ലാവരും പാലിക്കണം. മാസ്‌ക്ക് കൃത്യമായി ധരിക്കണം.കൈ കഴുകല്‍ ശീലമാക്കണം.ആളുകള്‍ 15 ദിവസത്തേക്ക് പുറത്തിറങ്ങരുത്. രോഗം നിയന്ത്രിച്ചു നിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്ന് കുമ്പള സി.എച്ച്.സി പൊതുജനാരോഗ്യവിഭാഗം അഭ്യര്‍ത്ഥിച്ചു.
Post a Comment
0 Comments