കാഞ്ഞങ്ങാട് (www.evisionnews.co) മാസങ്ങള്‍ മുമ്പ് പുതുക്കി പണിത മുറിയനാവി -ബാവക്കാ പള്ളി റോഡ് തകര്‍ന്നു. പണി നടക്കുന്ന സമയത്ത് തന്നെ നാട്ടുകാര്‍ റോഡ് ശരിയായ രീതിയിലല്ല പ്രവൃത്തി നടക്കുന്നതെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവര്‍ ദ്രുതഗതിയില്‍ പണി പൂര്‍ത്തിയാക്കുകയായിരുന്നു.
നിലവില്‍ റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് കാല്‍നട പോലും അസാധ്യമായ സ്ഥിതിയാണ്. രണ്ട് ദിവസം മുമ്പ് ഒരു കാര്‍ റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍പെട്ടിരുന്നു. കഴിഞ്ഞ ദിവസം കുഴി നികത്താന്‍ മെറ്റലുമായി വന്ന ലോറിയും കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടു. റോഡ് നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി സ്ഥലത്തെ മുസ്ലിം ലീഗ് കമ്മിറ്റി പരാതിയുമായി ബന്ധപ്പെട്ടവരെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. റോഡ് പണിയില്‍ അഴിമതി നടന്നതായി നാട്ടുകാരും ആരോപിക്കുന്നു.
Post a Comment
0 Comments