കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗിനെതിരെ അനാവശ്യമായി കുതിരകയറുന്ന സിപിഎം ജില്ലാ സെക്രട്ടറിക്ക് സമനില തെറ്റിയിരിക്കയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ റഹ്മാന്‍. തെരഞ്ഞെടുപ്പൂകളിലെ തോല്‍വിയും സര്‍ക്കാരിന്റെ ഭരണപരാജയവും കാരണം നിര്‍ജീവമായ പാര്‍ട്ടി പ്രവര്‍ത്തകരെ പിടിച്ചുനിര്‍ത്താനാണ് മുസ്ലിം ലീഗുമായി യാതൊരുവിധ ബന്ധവുമില്ലാത്ത കാര്യങ്ങള്‍ മുസ്ലിം ലീഗിന്റെ തലയില്‍ വെക്കാനുള്ള വൃഥാ ശ്രമംനടത്തുന്നത്. സിപിഎം ജില്ലാ സെക്രട്ടറി ചുമതലയേറ്റ ശേഷമാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. പരാജയത്തിന്റെ ജാള്യത മറക്കാനും മുസ്ലിം ലീഗിന്റെ ജനപിന്തുണയില്‍ വിറളി പൂണ്ടുമാണ് പാര്‍ട്ടിക്കെതിരെ ഇല്ലാ കഥകള്‍ മെനയുന്നത്.
മാഫിയാ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയാം. ക്വട്ടേഷന്‍ സംഘങ്ങളെ തീറ്റി പോറ്റുകയും പ്രളയ ഫണ്ടും ,പെന്‍ഷന്‍ ഫണ്ടും അടിച്ചുമാറ്റുന്ന തട്ടിപ്പ് സംഘങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന സിപിഎം വേശ്യയുടെ ചാരിത്ര്യ പ്രസംഗമാണ് നടത്തുന്നത്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമോ എന്ന ചിന്തയാണ് സി.പി.എം. ജില്ലാ സെക്രട്ടറിയെ പിച്ചും പേയും പറയാന്‍ പ്രേരിപ്പിക്കുന്നത്. ഇതു ജനങ്ങള്‍ മുഖവിലക്കെടുക്കില്ലെന്ന് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.
Post a Comment
0 Comments