കാസര്‍കോട് (www.evisionnews.co): ക്വാറന്റീനില്‍ കഴിയുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് ടെസ്റ്റ് നടത്തുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള പ്രവാസി ലീഗ് ജില്ലാ നേതൃയോഗം സര്‍ക്കാറിനോട് ആവശ്യപ്പട്ടു. പ്രവാസികളോട് കേന്ദ്ര-കേരള സര്‍ക്കാറുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് ജനാധിപത്യ രീതിയിലുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. എയിംസ് ജില്ലയില്‍ സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എപി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ ഉദ്ഘാടനം ചെയ്തു. ടി.പി കുഞ്ഞബ്ദുല്ല, ബി.യു. അബ്ദുല്ല, കൊവ്വല്‍ അബ്ദുല്‍ റഹിമാന്‍, അബ്ദുല്‍ റസാഖ് തായലക്കണ്ടി, ബഷീര്‍ പക്യാര പ്രസംഗിച്ചു.
Post a Comment
0 Comments