കുമ്പള (www.evisionnews.co): ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദി ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിനിക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി. കൊടിയമ്മയില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവിന് ഫോണ്‍ കൈമാറി. മലബാര്‍ കലാസാംസ്‌കാരിക വേദി കണ്‍വീനര്‍
അഷ്‌റഫ് കാര്‍ളെ, മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സക്കീര്‍ അഹ്മദ്, ജനറല്‍ സെക്രട്ടറി അഷ്‌റഫ് കൊടിയമ്മ, സെക്രട്ടറി കെവി യൂസഫ്, ഐകെ അബ്ദുല്ല കുഞ്ഞി, അബ്ബാസ് കൊടിയമ്മ സംബന്ധിച്ചു.
Post a Comment
0 Comments