Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് എറണാകുളം സ്വദേശി, മരണം 41 ആയി


കൊച്ചി (www.evisionnews.co): സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന തടിക്കക്കടവ് വെളിയത്തുനാട് തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന്‍ (67) ആണ് മരിച്ചത്. ഇദ്ദേഹത്തിന് രക്തസമര്‍ദവും കടുത്ത പ്രമേഹവുമുണ്ടായിരുന്നു.

ജൂലൈ എട്ടിന് കോവിഡ് ന്യുമോണിയ ബാധിച്ച നിലയിലാണ് മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന കുഞ്ഞുവീരാന് പ്ലാസ്മ തെറാപ്പി അടക്കമുള്ള വിദഗ്ധ ചികിത്സകളും ലഭ്യമാക്കിയിരുന്നു. എറണാകുളം ജില്ലയിലെ അഞ്ചാമത്തെ കോവിഡ് മരണവും സംസ്ഥാനത്തെ 41-ാംത്തെ കോവിഡ് മരണവുമാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad