ഉദുമ (www.evisionnews.co): അച്ഛന്‍ നാട്ടിലും മകന്‍ ദുബൈയിലുംഒരേ ദിവസം മരിച്ച സംഭവം കുടുംബത്തെയും നാട്ടുകാരെ യും കണ്ണീരിലാഴ്ത്തി. ഉദുമ മുല്ലച്ചേരിബട്യംകോട്ടെ ചോയി അമ്പു (80), മകന്‍ബി കുഞ്ഞിരാമന്‍ (45)എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി കിടപ്പിലായിരുന്ന ചോയിഅമ്പു വെള്ളിയാഴ്ച ഉച്ചയോടെ യാണ് മരിച്ചത്. ശവസംസ്‌കാരചടങ്ങുകള്‍ കഴിഞ്ഞ്ബന്ധുക്കള്‍ മടങ്ങി കൊണ്ടിരിക്കെ രാത്രി വൈകി കുഞ്ഞിരാമന്‍റാസല്‍ഖൈമ അല്‍ ഖസര്‍ ആസ്പത്രിയില്‍ മരിച്ചുവെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചു.
ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് രാത്രി എട്ടു മണിയോടെ മരിച്ചുവെന്നാണ് ലഭിച്ച വിവരം. ജോലി നഷ്ടപ്പെട്ട് നാട്ടില്‍ വന്ന കുഞ്ഞിരാമന്‍ കുടുംബ പ്രാരാബ്ധം കാരണം വിസിറ്റിംഗ് വിസയില്‍ മാസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫിലെത്തി പുതിയ ജോലി അന്വേഷിക്കവെയാണ് അസുഖം ബാധിച്ചത്.
പരേതരായ അപ്പയുടെയും കാരിച്ചിയുടെയും മകനാണ് ചോയി അമ്പു. ഭാര്യ:രോഹിണി. മറ്റുമക്കള്‍: നാരായണി, ഗോപാലന്‍, മോഹനന്‍ രാജീവന്‍. മരുമക്കള്‍: ബാലകൃഷ്ണന്‍ നെച്ചിപടുപ്പ,്ശ്രീജ കോട്ടപ്പാറ, ശ്രീജ മുക്കുന്നോത്ത്. കുഞ്ഞിരാമന്റെ ഭാര്യ: കളിങ്ങോത്തെ സംഗീത. മകള്‍: രസിക
(വിദ്യാര്‍ത്ഥിനി ചട്ടഞ്ചാല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍), മൂന്ന് ദിവസത്തിനുള്ളില്‍ കുഞ്ഞിരാമന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയെന്ന് ഗള്‍ഫിലുള്ളവര്‍ അറിയിച്ചുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Post a Comment
0 Comments