ഉദുമ (www.evisionnews.co): പാലത്തായി പെണ്‍കുട്ടി അധ്യാപകനാല്‍ പീഡിപ്പിക്കപ്പെട്ട കേസിലെ ബിജെപി നേതാവ് കൂടിയായ പ്രതി പത്മരാജന് ജാമ്യം ലഭിച്ചതിന് പിന്നില്‍ സര്‍ക്കാരിന്റേയും പോലീസിന്റേയും ഗുരുതര വീഴ്ചയാണെന്ന് യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് ആസിഫ് മാളിക, ജനറല്‍ സെക്രട്ടറി എംബി ഷാനവാസ് ആരോപിച്ചു.
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതും തൊണ്ണൂറാം ദിവസം പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ പോക്‌സോ കേസ് വകുപ്പുകള്‍ പോലും ചേര്‍ക്കാതെ ദുര്‍ബലമായ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത് പ്രതിയെ രക്ഷപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവുകയും പുനരന്വേഷണം നടത്തി പ്രതികള്‍ ശിക്ഷിക്കപ്പെടുകയും വേണം. ഇരയുടെ നീതിക്ക് വേണ്ടി നിലകൊള്ളാതെ ഭരണകൂടവും പോലീസും നടത്തിയ നീക്കം കേരളത്തിന്റെ അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും നേതാക്കള്‍ പറഞ്ഞു.
Post a Comment
0 Comments