കാസര്‍കോട് (www.evisionnews.co): നിരീക്ഷണ കാലയളവ് കഴിഞ്ഞ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണംകൂടുന്നു. പതിനാല് ദിവസമാണ് ആരോഗ്യവകുപ്പ് ക്വാറന്റീന്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ നിരവധി പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണപ്പട്ടികയില്‍ നിന്നും പുറത്താക്കിയതിന് ശേഷവും കോവിഡ് സ്ഥിരീകരിച്ചത്.
കുവൈറ്റില്‍ നിന്നുവന്ന മംഗല്‍പാടി പഞ്ചായത്തിലെ 32കാരന് 36-ാം ദിവസം കോവിഡ് പോസിറ്റീവായത്. ജൂണ്‍ പത്തിനാണ് ഇദ്ദേഹം കുവൈറ്റില്‍ നിന്ന് നാട്ടിലെത്തിയത്. അജ്മാനില്‍ നിന്നുവന്ന പള്ളിക്കര പഞ്ചായത്തിലെ 20കാരന്‍ 24ദിവസത്തിന് ശേഷമാണ് രോഗബാധിതനായത്.
ജൂണ്‍ 27ന് ഷാര്‍ജയില്‍ നിന്നുവന്ന ചെങ്കള പഞ്ചായത്തിലെ 30കാരി, 26ന് ദുബൈയില്‍ നിന്നുവന്ന അജാനൂര്‍ പഞ്ചായത്തിലെ 27 കാരന്‍, മംഗളൂരുവില്‍ നിന്നും കാറില്‍ വന്ന കുമ്പള പഞ്ചായത്തിലെ 26,55 വയസുളള പുരുഷന്‍ന്മാര്‍, ബംഗളൂരുവില്‍ നിന്നും കാറില്‍ വന്ന കള്ളാര്‍ പഞ്ചായത്തിലെ 27കാരന്‍ എന്നിവരാണ് ഇന്നലെ കോവിഡ് പോസിറ്റീവായ മറ്റു അഞ്ചുപേര്‍.
Post a Comment
0 Comments