കാസര്‍കോട് (www.evisionnews.co): പൊതുഗതാഗതം നിയന്ത്രിച്ചുകൊണ്ടുള്ള ജില്ലാ കലക്ടറുടെ പ്രഖ്യാപനം ആശയക്കുഴപ്പത്തിലാക്കി. ഇതോടെ ജില്ലയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ പ്രതീതിയായി. കഴിഞ്ഞ ദിവസം ജൂലൈ 17മുതല്‍ പൊതുഗതാഗതം നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. അത് വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കുകയും ചെയ്തിരുന്നു.
പിന്നാലെ പൊതുഗതാഗതത്തിന് നിയന്ത്രണമെര്‍പ്പെടുത്തിയതായി കളക്ടറുടെ പ്രഖ്യാപനമുണ്ടായി. പൊതുഗതാഗതത്തിന് നിരോധനമില്ലെന്നും അതാത് പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തിന് അനുസരിച്ചായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്നും ഉത്തരവിലുണ്ടായിരുന്നു.
വ്യത്യസ്തമായ രണ്ടു പ്രഖ്യാപനങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി. വെള്ളിയാഴ്ച കണ്ടെയിന്‍മെന്റ് അല്ലാത്തിടങ്ങളില്‍ ബസുകളും ടാക്‌സികളും ഓടുമെന്നും പറഞ്ഞിരുന്നെങ്കിലും കെഎസ്ആര്‍ടിസി അഞ്ചു സര്‍വീസ് ഒഴിച്ച് സര്‍വീസുകളൊന്നും നടത്തിയില്ല. സ്വകാര്യ ബസുകള്‍ ഒന്നും നിരത്തിലിറങ്ങിയില്ല. ഓട്ടോ ടാക്‌സികളും ഓടിയില്ല. ഇതോടെ ജനങ്ങള്‍ ദുരിതത്തിലായി.
Post a Comment
0 Comments